ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് സംഭവം. ബയസൺവാലി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്.
സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.