മംഗളൂരു: അരക്കോടിയിലേറെ രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കാസര്‍കോട് സ്വദേശിനി ഫാത്തിമ (47), ഭട്കല്‍ സ്വദേശി മുഹമ്മദ് മൊയ്തീന്‍(50) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.
ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് ഫാത്തിമയും മൊയ്തീനും എത്തിയത്. രാസവസ്തുക്കള്‍ ചേര്‍ത്ത പശരൂപത്തിലാക്കിയ സ്വര്‍ണം സാനിറ്ററി നാപ്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് ഫാത്തിമ പിടിയിലായത്. 38,88,150 രൂപ വിലവരുന്ന 805 ഗ്രാം സ്വര്‍ണമാണ് ഫാത്തിമയില്‍ നിന്ന് പിടികൂടിയത്. 14,63,490 രൂപ വിലവരുന്ന 303 ഗ്രാം സ്വര്‍ണം മൊയ്തീനില്‍ നിന്ന് പിടികൂടി. രാസവസ്തുക്കള്‍ ചേര്‍ത്ത് പശരൂപത്തിലാക്കിയ സ്വര്‍ണം ഗോളരൂപത്തിലാക്കി മൊയ്തീന്‍ ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുകയായിരുന്നു.