ഐ.പി.എല്‍ താരലേലത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ നവമാധ്യമങ്ങളില്‍ ട്രോള്‍ മഴ. അടിസ്ഥാന വിലയായ ഇരുപത് ലക്ഷത്തിനാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. പിന്നാലെ നവമാധ്യമങ്ങളില്‍ സച്ചിനെയും അര്‍ജുനേയും ട്രോളിക്കൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
സ്വജനപക്ഷപാതമാണ് താരലേലത്തില്‍ കാണുന്നതെന്നും നിരവധി കഴിവുള്ള താരങ്ങള്‍ പുറത്തുനില്‍ക്കുമ്പോള്‍ എന്ത് മാനദണ്ഡമാക്കിയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ വാങ്ങിയതെന്ന തരത്തിലുമുള്ള ചോദ്യങ്ങളാണ് ആരാധര്‍ ഉന്നയിക്കുന്നത്.
#mi buy arjun tendulkar for #ipl2021
Power of fu**ing nepotism #IPL2021Auction pic.twitter.com/vCr11lKROO
— Shubham Jain (@Shubham09273730) February 18, 2021
Sachin Tendulkar was purchased by BJP, Arjun Tendulkar will be purchased by Ambani. #IPLAuction2021
— The Bad Engineer (@Satirical_Dhruv) February 18, 2021
‘സച്ചിന്‍ ടെണ്ടുല്‍ക്കറെ ബി.ജെ.പി വാങ്ങിയപ്പോള്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ അംബാനി വാങ്ങി’. ഒരു ട്വിറ്റര്‍ യൂസര്‍ കുറിച്ചു.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് അടുത്തിടെ സച്ചിന്‍ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ട്വീറ്റിന് താഴെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ സച്ചിനെതിരായ ട്രോളുകളും നവമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് സച്ചിനെ ബി.ജെ.പിയുമായി താരതമ്യപ്പെടുത്തി കൂടി പോസ്റ്റുകള്‍ വരുന്നത്.
Not sure if Arjun Tendulkar will get a buyer today.
But his father SR Tendulkar is already sold, that too without even participating in #IPL2021Auction .
— Ankit Mayank #RevolutionJeevi (@mr_mayank) February 18, 2021
Arjun Tendulkar to Unsold Players in #IPLAuctions2021 pic.twitter.com/KN7MW5Mq00
— अभय सिंह ?? (@codedaatma) February 18, 2021
‘സച്ചിന്‍ ബേബിയെയും അര്‍ജുന്‍ ടെണ്ടുല്‍ക്കറെയും തമ്മില്‍ മാറിപ്പോകരുത്, രണ്ടും രണ്ട് പേരാണ്’ മറ്റൊരു ട്രോളന്‍ ട്വീറ്റ് ചെയ്തു.