പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; ദൈവത്തിനുള്ള ബലി എന്ന് അമ്മ

0
209

പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം ദൈവത്തിനുള്ള ബലി എന്ന് അമ്മ ഷാഹിദ. അമ്മ തന്നെയാണ് താൻ മകനെ ബലി നൽകി എന്ന് പൊലീസിനെ അറിയിച്ചത്. നഗരത്തിനടുത്ത് പൂളക്കാടാണ് സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പുലർച്ചെ നാല് മണിയോടെയാണ് പൊലീസിൻ്റെ കൺട്രോൾ റൂമിലേക്ക് താൻ മകനെ ബലി നൽകിയെന്ന് ഷാഹിദ തന്നെ വിളിച്ചറിയിക്കുന്നത്. കണ്ണാടിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം അപ്പോൾ തന്നെ പുളക്കാട്ടെ വീട്ടിലെത്തുകയായിരുന്നു. കുളിമുറിയിൽ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറത്തതെന്ന് പൊലീസ് പറയുന്നു. ഈ സമയം പാർസൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും മറ്റ് രണ്ട് ആൺമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.

മദ്രസ അധ്യാപിക കൂടിയായ ഷാഹിദ മൂന്ന് മാസം ഗർഭിണിയുമാണ്. പാലക്കാട് എസ്പി ആർ വിശ്വനാഥ് സ്ഥലത്തെത്തി. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഷാഹിദയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മറ്റെന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഇവർക്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആമിലിൻ്റെ മൃതദേഷം ഇൻക്വസ്റ്റിന് ശേഷം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here