പശയും മുളകുപൊടിയും ചേർത്ത വെള്ളം യുവാവിന്റെ മുഖത്തൊഴിച്ചു, കണ്ണിൽ ഒട്ടിപ്പിടിച്ച പശ നീക്കം ചെയ്തത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ

0
178

പൊന്നാനി: യുവാവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചു. പൊന്നാനി കമാം വളവ് കീക്കാട്ടിൽ ജബ്ബാറിനാണ്(37) പരിക്കേറ്റത്. പശയും മുളകുപൊടിയും ചേർത്ത വെള്ളം അക്രമിസംഘം യുവാവിന്റെ മുഖത്തൊഴിച്ചു. കണ്ണ് തുറക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

ജബ്ബാർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണിൽ ഒട്ടിപ്പിടിച്ച പശ നീക്കം ചെയ്തത്. വീട്ടുസാധനങ്ങൾ വാങ്ങാൻ പോവുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേർ യുവാവിനെ ആക്രമിക്കുകയായിരുന്നു. പശ മുഖത്ത് ഒഴിച്ചതിനു ശേഷം മർദ്ദിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കമാംവളവിലെ വീടിനോടുചേർന്ന് ചെറിയ മിഠായിക്കട നടത്തിവരികയായിരുന്നു ജബ്ബാർ. ഇതിനുമുമ്പും യുവാവിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. തന്റെ എട്ട് വയസുള്ള മകന്റെ കാഴ്ച ശക്തി നഷ്ടപ്പെടാൻ കാരണം ഡോക്ടർ മരുന്ന് മാറി നൽകിയതാണെന്ന് ആരോപിച്ച് ജബ്ബാർ മുമ്പ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here