തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ തോക്കുചൂണ്ടി കൊളള; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

0
366

തത്സമയ റിപ്പോര്‍ട്ടിങ്ങിനിടയില്‍ തോക്കുചൂണ്ടി റിപ്പോര്‍ട്ടറെ കൊളളയടിച്ച് മോഷ്ടാവ്. ഇക്വഡോറിലാണ് സംഭവം. ഇക്വഡോറിയന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഡിയാഗോ ഒര്‍ഡിനോലയ്ക്കാണ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ ദുരനുഭവമുണ്ടായത്.

ഡിറെക് ടിവി സ്‌പോര്‍ട്‌സിനുവേണ്ടി മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തിന് പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഡിയാഗോ. ഇതിനിടയിലാണ് മാസ്‌ക് ധരിച്ച ഒരാള്‍ തോക്കുചൂണ്ടി റിപ്പോര്‍ട്ടറുടെ അടുക്കലെത്തിയത്. റിപ്പോര്‍ട്ടറോടും ക്യാമറ ക്രൂവിനോടും പണമടങ്ങിയ പേഴ്‌സ് നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ ഓടി മറയുകയായിരുന്നു.

റിപ്പോര്‍ട്ടിങ്ങിനിടയിലുണ്ടായ സംഭവം ‘ഞങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. ഇതാണ് ഇന്ന് വൈകീട്ട് ഒരു മണിക്ക് മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തിന് പുറത്ത് സംഭവിച്ചത്’ എന്ന കുറിപ്പോടെ ഡിയാഗോ പിന്നീട് ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായും ഡിയാഗോ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here