കുണ്ടറ: സി.പി.എം-സി.പി.ഐ പോര് കലശലായ പേരയം പഞ്ചായത്തിൽ ചെന്നിത്തലക്ക് മാലയിട്ട് സി.പി.ഐ ലോക്കൽ സെക്രട്ടറി. പേരയം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. യേശുദാസാണ് ഐശ്വര്യ കേരള യാത്ര കുണ്ടറയിലെത്തിയപ്പോൾ രമേശ് ചെന്നിത്തലയെ മാലിയിട്ട് സ്വീകരിച്ചത്.
തുടർന്ന് സി.പി.ഐയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ഇദ്ദേഹത്തെ പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ വാർത്താകുറിപ്പിറക്കി. കഴിഞ്ഞ സദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് വേളയിലും ഇവിടെ സി.പി.ഐയും സി.പി.എമ്മും അനൈക്യത്തിലായിരുന്നു.