അവശ്യ സേവനത്തിന് അതിർത്തി കടക്കുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കരുതെന്ന് കർണാടകത്തോട് ഡിജിപി

0
189

തിരുവനന്തപുരം: അവശ്യ സേവനവുമായി ബന്ധപ്പെട്ട് കർണാടക അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. കർണാടക ഡിജിപിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കര്‍ണ്ണാടക പൊലീസ് മേധാവി പ്രവീണ്‍ സൂദിനെ ടെലിഫോണില്‍ ബന്ധപ്പെട്ടാണ് ഈ ആവശ്യമുന്നയിച്ചത്.

കര്‍ണ്ണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണ്ണാടക സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. വളരെ പെട്ടെന്ന് ആർടിപിസിആർ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുത്തുന്നുണ്ട്. ആര്‍ടിപിസിആർ സര്‍ട്ടിഫിക്കറ്റിന് വേണ്ടി പരിശോധനയ്ക്ക് വിധേയരാകുന്നതിനും ഫലം ലഭിക്കുന്നതിനും സമയമെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here