റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനുള്ള തീയ്യതി വീണ്ടും നീട്ടി. മേയ് 17 മുതലായിരിക്കും വിദേശത്തേക്കുള്ള സാധാരണ വിമാന സര്‍വീസുകള്‍ തുടങ്ങുകയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്.
മാര്‍ച്ച് 31ന് അന്താരാഷ്‍ട്ര അതിര്‍ത്തികള്‍ തുറക്കുമെന്നായിരുന്നു നേരത്തെ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീയ്യതി നീട്ടിയത് വിവിധ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായത് കൊണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മേയ് 17ന് രാത്രി ഒരു മണി മുതല്‍ അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീക്കുകയെന്നാണ് പുതിയ അറിയിപ്പ്.