സ്മിത്തിനെ പുറത്താക്കിയ ജഡേജയുടെ ത്രോ; കണ്ണുതള്ളി ക്രിക്കറ്റ് ലോകം വീഡിയോ

0
186

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിനെ റണ്ണൗട്ടാക്കിയ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ത്രോയില്‍ കണ്ണുതള്ളി ക്രിക്കറ്റ് ലോകം. സെഞ്ച്വറി പിന്നിട്ട് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന സ്മിത്ത്, അതീവ ദുര്‍ഘടമായ ആംഗിളില്‍നിന്നുള്ള ജഡേജയുടെ ഡയറക്ട് ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു.

ബുംമ്രയുടെ ബോളില്‍ ഇന്നര്‍ എഡ്ജ് ചെയ്ത് പോയ പന്തില്‍ സിംഗിള്‍ എടുത്തതിന് ശേഷം ഡബിളിനായി ഓടിയ സ്മിത്തിന് പിഴച്ചു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറുടെ കൈകളിലേക്ക് എത്തിയ പന്ത്, നേരിട്ടുള്ള ഏറില്‍ ലക്ഷ്യം പിഴയ്ക്കാതെ സ്റ്റംമ്പിളക്കി. 226 പന്തില്‍ 16 ഫോറുകളുടെ അകമ്പടയില്‍ 131 റണ്‍സെടുത്ത സ്മിത്ത് സംശയമേതുമില്ലാതെ പവലിയനിലേക്ക്.

ജഡേജയുടെ തകര്‍പ്പന്‍ ഡയറക്ട് ഹിറ്റിനെ അഭിനന്ദിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ വീഡുയോയും ഇതിനടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഫീല്‍ഡിംഗിനു പുറമെ ബോളിങ്ങിലും തിളങ്ങിയ ജഡേജയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ വിക്കറ്റ് വേട്ടയിലും മുന്നില്‍. 18 ഓവറില്‍ മൂന്ന് മെയ്ഡന്‍ ഓവര്‍ സഹിതം 62 റണ്‍സ് വഴങ്ങി നാലു വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഇന്ത്യയ്ക്ക് പുറത്ത് ജഡേജയുടെ മികച്ച മൂന്നാമത്തെ ബോളിംഗ്് പ്രകടനമാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here