സൂക്ഷിക്കുക: ആധാറും പണി ത‌രും; തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ

0
233

ആധാര്‍കാര്‍ഡടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാപകമായി ദുരുപയോഗം ചെയത് ഓണ്‍ൈലന്‍ തട്ടിപ്പ് സംഘങ്ങള്‍. ആധാര്‍കാര്‍ഡിന്‍റെ വ്യാജപകര്‍പ്പുണ്ടാക്കി ഇതുപയോഗിച്ച് സിംകാര്‍ഡിന്‍റെ ഡ്യുപ്ലിക്കേറ്റ് എടുത്താണ് പണംതട്ടാന്‍ സംവിധാനമൊരുക്കുന്നത്. മൊബൈല്‍ േസവനദാതാക്കള്‍  തിരിച്ചറിയല്‍ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് മുന്‍പ് തന്നെ ഡ്യുപ്ലിക്കേറ്റ് സിം കാര്‍ഡ് പ്രവര്‍ത്തനക്ഷമമാകുന്നതും തട്ടിപ്പിന് ആക്കം കൂട്ടുന്നു.

നിങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ?. ഒരുതവണ അതൊന്ന് പരിശോധിക്കുക. പേര്, ജനനതിയതി, ആധാര്‍ നമ്പര്‍, ക്യുആര്‍ കോഡ്, ഫോട്ടോ, ഇത്രയുമാണ് കാര്‍ഡിലുണ്ടാവുക. പിന്‍വശത്ത്  മേല്‍വിലാസവും ചേര്‍ക്കും. അക്കൗണ്ടുടമകളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സംഘടിപ്പിച്ച് ചിത്രം മാത്രം മാറ്റിവച്ചാണ് തട്ടിപ്പ് സംഘം വ്യാജ ആധാര്‍കാര്‍ഡുകള്‍ നിര്‍മിക്കുന്നത്. ഈ വ്യാജ കാര്‍ഡുപയോഗിച്ച് അക്കൗണ്ട് ഉടമയുടെ ഡ്യുപ്ലിക്കേറ്റ് സിം കാര്‍ഡ്  എടുക്കുകയാണ്  ലക്ഷ്യം. ഇതിനായി തട്ടിപ്പ് നടത്തുന്നയാളുടെ ചിത്രം പതിപ്പിച്ച കാര്‍ഡുമായി മൊബൈല്‍ സേവനദാതാക്കളുടെ അടുത്തെത്തും. സിം നഷ്ടപ്പെട്ടെന്നും ഡ്യുപ്ലിക്കേറ്റ് സിം വേണമെന്നും പറയും. ഡ്യുപ്ലിക്കേറ്റ് സിംകാര്‍ഡ് ആക്ടിേവറ്റാവുന്നതോടെ ഉടമയുടെ ഫോണിലുള്ള സിം ബ്ലോക്കാവും. ഉടമയത് തിരിച്ചറിയുന്നതിനുള്ളില്‍ തന്നെ ഒടിപി നമ്പറിന്റെ സഹായത്തോടെ അക്കൗണ്ടില്‍ നിന്ന് പണം മുഴുവന്‍ കവര്‍ന്നിരിക്കും. അവധി ദിവസങ്ങളോട് ചേര്‍ന്ന് അര്‍ദ്ധരാത്രിയിലാണ് തട്ടിപ്പ് നടക്കുന്നത്.

ബിഎസ്എന്‍എല്‍ അടക്കമുള്ള മൊബൈല്‍ േസവനദാതാക്കള്‍ ആധാര്‍ വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് മുന്‍പ്തന്നെ ഡ്യുപ്ലിക്കേറ്റ് സിം കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കുന്നത് ഗുരുതരവീഴ്ചയാണ്. എഴുത്തുകാരി സാറാജോസഫിന്റ മരുമകന്‍ പി.കെ.ശ്രീനിവാസന്റെ ആധാര്‍കാര്‍ഡിലെ ഫോട്ടോ മാത്രം മാറ്റിയശേഷം ആലുവ ബിഎസ്എന്‍എല്ലില്‍ നിന്നാണ് ഡ്യുപ്ലിക്കേറ്റ് സിംകാര്‍ഡ് എടുത്തതും 20 ലക്ഷം രൂപ കൊള്ളസംഘം കവര്‍ന്നതും. കഴിഞ്ഞദിവസം ബെംഗളൂരുവില്‍ നിന്ന് പിടിയിലായ മനതോഷ് വിശ്വാസില്‍ നിന്ന് ഇരുപതോളം വ്യാജ ആധാര്‍കാര്‍ഡുകളാണ് സൈബര്‍ പൊലീസ് പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here