സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു

0
200

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്.

ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ അയാണ് ഈ വിവരം അറിയിച്ചത്. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യകാര്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ ആരംഭം മുതല്‍ ഇതുവരെ എല്ലാ പിന്തുണകളും നല്‍കിയ സല്‍മാന്‍ രാജാവിന് ആരോഗ്യമന്ത്രി നന്ദി അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും വാക്‌സിന്‍ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here