യെനെപ്പോയ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്പർ സ്പെഷ്യലിറ്റി ക്ലിനിക്ക് ഉത്‌ഘാടനവും മെഡിക്കൽ ക്യാമ്പും ജനുവരി 18 ന് ഹെൽത്ത് മാളിൽ

0
253

കാസര്‍കോട്(www.mediavisionnews.in):ആരോഗ്യ പരിപാലന രംഗത്ത് ചികിത്സാ സൗകര്യങ്ങളുടെ അഭാവം നേരിടുന്ന കാസറഗോഡ് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടി മംഗലാപുരത്തെ പ്രശസ്ത മെഡിക്കൽ കോളേജ് ആയ യേനപ്പോയ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കാസറഗോഡ് കറന്തകാടുള്ള ഹെൽത്ത് മാളിൽ സൂപ്പർസ്പെഷ്യലിറ്റി ക്ലിനിക്ക് ആരംഭിക്കുന്നു.ഇതിന്റെ ഭാഗമായി ജനുവരി 18 (തിങ്കൾ )മുതൽ ജനുവരി 30 വരെ,ഹൃദ്‌രോഗം ,കിഡ്‌നി രോഗം ,ന്യൂറോളജി,ഓൺകോളജി ,വാർധക്യ സഹജ രോഗങ്ങൾക്കുള്ള വിഭാഗം അടക്കം എല്ലാ സുപ്പർസ്പെഷ്യലിറ്റി വിഭാഗം പരിശോധനകളും സൗജന്യമായിരിക്കും , കൂടാതെ തുടർചികിത്സ ആവശ്യമുള്ള രോഗികൾക്ക് ഏറെ പ്രയോജനകരമാകുന്ന യെൻ -ആരോഗ്യകാർഡിന്റെ വിതരണവും ഉണ്ടായിരിക്കും.

ആതുര സേവന രംഗത്തും,മെഡിക്കൽ പാരാമെഡിക്കൽ വിദ്യാഭ്യാസ രംഗത്തും കാസറഗോഡ് ജനതയ്ക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് യെനെപോയ ഗ്രൂപ്പ്, കഴിഞ്ഞ 25 വർഷക്കാലമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും രോഗികളുമാണ് യെനെപോയയെ ആശ്രയിച്ച് വരുന്നത്,ലോക്ക്ഡൌൺ സമയത്ത് ഡയാലിസിസ് രോഗികൾക്ക് ഏറെ പ്രയാസം നേരിട്ടപ്പോൾ കാസറഗോഡിന് ഡയാലിസിസ് മെഷീൻ എത്തിച്ചും,മരുന്നുകൾ എത്തിച്ചും സഹായിച്ചത് യെനെപോയ മെഡിക്കൽ കോളേജ് ഹോസ്പിറ്റലാണ്.

ക്യാമ്പിൽ മുൻകൂട്ടി പേര് നൽകുന്നതിനും മറ്റു വിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ : 9544322 226 , 04994-222226

യെൻ -ആരോഗ്യ കാർഡ് ആനുകൂല്യങ്ങളും ക്യാമ്പിൽ സേവനം നൽകുന്ന ഡോക്ടർമാരുടെ വിവരങ്ങളും ഇതോടൊപ്പം ചേർക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here