മോഷ്ടിച്ചു കൊണ്ട് പോയ കാറിനുള്ളില്‍ കുഞ്ഞ് ; കുഴപ്പത്തിലായ കള്ളന്‍ ചെയ്തത് ഇങ്ങനെ

0
211

ഒറിഗോണ്‍ : മോഷ്ടിച്ച് കൊണ്ടു പോയ കാറിനുള്ളില്‍ ഒരു കുഞ്ഞിനെ കണ്ടതോടെ ആകെ അങ്കലാപ്പിലായി കള്ളന്‍. പിന്നീട് നടന്നത് വിചിത്രമായ സംഭവങ്ങളായിരുന്നു. അമേരിക്കയിലെ ഒറിഗോണ്‍ എന്ന സ്ഥലത്തുള്ള ബേസിക്‌സ് മീറ്റ് മാര്‍ക്കറ്റിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രിസ്റ്റല്‍ ലിയറി എന്ന അമ്മ മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ കുഞ്ഞിനെ കാറിനുള്ളില്‍ ഇരുത്തിയിട്ടാണ് പോയത്.

കാറിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്നു. ഈ അവസരം നോക്കി കള്ളന്‍ കാര്‍ ഓടിച്ച് പോവുകയായിരുന്നു. കുറേദൂരം പോയപ്പോഴാണ് കാറിനുള്ളില്‍ കുഞ്ഞിനെ കണ്ടത്. ഇതോടെ നല്ലവനായ കള്ളന്‍ തിരികെ എത്തി കുഞ്ഞിനെ അതിന്റെ അമ്മയെ തന്നെ ഏല്‍പ്പിയ്ക്കുകയായിരുന്നു. മാത്രമല്ല, കുഞ്ഞിനെ കാറില്‍ തനിച്ച് ഇരുത്തി പോയതിന് അമ്മയെ കണക്കിന് ശകാരിക്കുകയും ചെയ്തു.

കുഞ്ഞിനെ തനിച്ചിരുത്തിയതിന് പോലീസില്‍ അറിയിക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം അതേ കാര്‍ ഓടിച്ച് കള്ളന്‍ മുങ്ങുകയും ചെയ്തു. മോഷണത്തിനിടെ കള്ളന്‍ കുഞ്ഞിനെ ഒരു തരത്തിലും പരിക്കേല്‍പ്പിച്ചിരുന്നില്ല. ഇനി ഒരിക്കലും താന്‍ കുഞ്ഞിനെ തനിച്ചാക്കില്ലെന്നാണ് ഈ അമ്മ പറയുന്നത്. അതേസമയം, കള്ളനും കാറിനുമായി പോലീസ് അന്വേഷണം ആരംഭിച്ചു. 2013 മോഡല്‍ ഹോണ്ട പൈലറ്റ് കാറാണ് മോഷണം പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here