Friday, January 24, 2025
Home Latest news മുസ്ലീങ്ങളെ ബഹിഷ്‌ക്കരിച്ച് ഒറ്റപ്പെടുത്തണമെന്ന് ഹിന്ദു പഞ്ചായത്ത്

മുസ്ലീങ്ങളെ ബഹിഷ്‌ക്കരിച്ച് ഒറ്റപ്പെടുത്തണമെന്ന് ഹിന്ദു പഞ്ചായത്ത്

0
224

മീററ്റ്: മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി യുപിയിലെ മീററ്റിലെ ഹിന്ദു പഞ്ചായത്ത്. ചൗധരി ചരണ്‍ സിങ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ഇത്തരമൊരു ആവശ്യമുയര്‍ന്നത്. സ്വാമി ആനന്ദ് സ്വരൂപ് മേധാവിയായ ശങ്കരാചാര്യ പരിഷത്ത് എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.

‘മുസ്ലീങ്ങളോട് സഹകരിക്കണമെങ്കില്‍ അവര്‍ ഖുര്‍ആന്‍ വായിക്കുന്നത് നിര്‍ത്തണം. നമസ്‌കാരം ഉപേക്ഷിക്കുകയും വേണം. മുസ്ലീങ്ങളില്‍ നിന്ന് ഒന്നും വാങ്ങില്ല എന്ന് തീരുമാനിക്കണം. അവരെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായി തകര്‍ത്താല്‍ അവര്‍ ഹിന്ദുമതത്തിലേക്ക് കടന്നു വരും’ – ആനന്ദ് സ്വരൂപ് പറഞ്ഞു.

വിവാദ പ്രസ്താവനകള്‍ കൊണ്ട് നേരത്തെയും പേരുകേട്ടയാളാണ് സ്വാമി സ്വരൂപ്. ജനുവരി ആറിന് കൊല്‍ക്കത്തയില്‍ ഇയാള്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here