ബന്തിയോട് ബേരിക്കയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

0
182

ബന്തിയോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബേരിക്കയിലെ സച്ചിനെ(33)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്. മുട്ടം ബങ്കര മാണിവളപ്പിലെ ബഷീര്‍ എന്ന ബച്ചി(33)ക്കാണ് ഇന്നലെ ഉച്ചയോടെ ബേരിക്കയില്‍ വെച്ച് കുത്തേറ്റത്. കൊടി നാട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അരയില്‍ തിരുകിയ കത്തിയെടുത്ത് സച്ചിന്‍ ബഷീറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവത്രെ. ബഷീറിനെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള അഡീഷണല്‍ എസ്.ഐ. രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here