ഫൈസര്‍ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

0
348
ഫൈസര്‍ വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന. അടിയന്തര ഘട്ടത്തില്‍ ഫൈസറിന്‍റെ വാക്സിന്‍
ഉപയോ​ഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.
എല്ലാ രാജ്യങ്ങൾക്കും വേണ്ട അളവില്‍ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണമെന്നും വാക്സിന് അനുമതി നല്‍കി ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു.
വാക്സിന് സാധുത നൽകാൻ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ ഫൈസർ-ബയോൺടെക് പാലിച്ചിട്ടുള്ളതിനാലാണ് രാജ്യങ്ങൾ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 
വാക്സിന്‍റെ സുരക്ഷ, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here