പയ്യന്നൂരില്‍ ഓട്ടോയില്‍ കടത്തിയ കഞ്ചാവുമായി മംഗല്‍പ്പാടി സ്വദേശി അറസ്റ്റില്‍; കൂട്ടാളി രക്ഷപ്പെട്ടു

0
306

കണ്ണൂര്‍: ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി മംഗല്‍പ്പാടി സ്വദേശി പയ്യന്നൂരില്‍ അറസ്റ്റില്‍. മംഗല്‍പ്പാടി, ചുക്കിരിയടുക്ക ഹൗസിലെ ജമീലയുടെ മകന്‍ അബ്‌ദുല്‍ ഫയസ്‌ (22) ആണ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ സിനു കോയിലത്തും സംഘവും അറസ്റ്റു ചെയ്‌തത്‌. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മംഗല്‍പ്പാടിയിലെ നൗഫല്‍ ഓടി രക്ഷപ്പെട്ടതായി എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു.

ഓട്ടോയില്‍ കഞ്ചാവ്‌ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ ഐ ബി ഇന്‍സ്‌പെക്‌ടര്‍ പ്രമോദ്‌ കെ പി, പ്രിവന്റീവ്‌ ഓഫീസര്‍മാരായ സുധീര്‍, വിനോദ്‌, അബ്‌ദുല്‍ നിസാര്‍, ഷാജി, പത്മരാജന്‍ എന്നിവര്‍ക്കൊപ്പം എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ എത്തിയത്‌. ഓട്ടോയ്‌ക്ക്‌ കൈകാണിച്ചപ്പോള്‍ അല്‌പം ദൂരെ നിര്‍ത്തി രണ്ടുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്തുടര്‍ന്ന എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ അബ്‌ദുല്‍ ഫയാസിനെ കയ്യോടെ പിടികൂടികയായിരുന്നു. രക്ഷപ്പെട്ട നൗഫലിനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here