മലപ്പുറം: വിമാനത്താവളങ്ങൾ വഴി സ്വർണം കടത്താൻ പലവിധ തന്ത്രങ്ങളാണ് കടത്തുകാർ പ്രയോഗിക്കാറ്. ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം കണ്ടാൽ ആരുമൊന്ന് അമ്പരക്കും. തുടുത്ത ഈത്തപ്പഴത്തിന്‍റെ ഉള്ളിലെ കുരുവിന്‍റെ രൂപത്തിലാണ് സ്വർണം കടത്തിയത്. പരിശോധനയിൽ സ്വർണ സാന്നിധ്യം തെളിയുകയായിരുന്നു.
ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഈത്തപ്പഴത്തിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 91 ഗ്രാം സ്വർണം. എയർപോർട്ടിലെ സ്കാനറിൽ സ്വർണം തെളിയുകയായിരുന്നു. ഇത് കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു.