തിരുവനന്തപുരത്ത് 11കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, പിതാവിന്റെ മൃതദേഹം കുളത്തിൽ

0
166

തിരുവനന്തപുരം : നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാവായിക്കുളത്ത് സഫീറിന്റെ മകൻ അല്‍ത്താഫാണ് മരിച്ചത്. പിതാവ് സഫീറും മറ്റൊരു മകന്‍ അൻഷാദും കുളത്തില്‍ ചാടി എന്ന സംശയത്തെടുർന്ന് നടത്തിയ തിരച്ചിലിൽ പിതാവിന്റെ മൃതദേഹം ലഭിച്ചു. മറ്റൊരു മകന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ കുട്ടിയുടെ പിതാവോ മാതാവോ സഹോദരനോ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നില്ല. പിതാവിന്റെ ഓട്ടോ റിക്ഷ ക്ഷേത്രക്കുളത്തിനു സമീപം കണ്ടെത്തിയതിനെത്തുടർന്നാണ് ഇവർ കുളത്തിൽ ചാടിയോ എന്ന സംശയമുയർന്നത്.

തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. രണ്ടാമത്തെ മകനായി ഫയര്‍ഫോഴ്‌സ് ഇപ്പോഴും കുളത്തില്‍ തിരച്ചില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here