ട്രെൻഡിംഗ് നമ്പർ വൺ; കെ.ജി.എഫ്. 2 ടീസറിന് കയ്യടിച്ച് മലയാളി പ്രേക്ഷകരും:വീഡിയോ

0
532

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് പുറത്തിറങ്ങിയ കെ.ജി.എഫ്. ചാപ്റ്റർ 2 ടീസറിന് വൻ സ്വീകാര്യത. രണ്ടരക്കോടിയോളം വ്യൂസ് നേടി ടീസർ യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് ട്രെൻഡിംഗ് ആണ്.

ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യുന്നതായിരിക്കും. നായകൻ യഷിന്റെ പിറന്നാളിന് ടീസർ പുറത്തിറക്കിക്കൊണ്ടാണ് അണിയറപ്രവർത്തകർ ആരാധകരുടെ ആവേശം ഇരട്ടിയാക്കിയത്. പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ.

പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്‌.

സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ, ശ്രീനിധി ഷെട്ടി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. രവീണ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. യഷിന്റെ കാമുകിയുടെ വേഷമാവും ശ്രീനിധിയുടേത്.

കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരീഡ്‌ ഡ്രാമയാണ് കെജിഎഫ്. 2018 ഡിസംബര്‍ 21 നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. രണ്ടാംഭാഗത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. അധീര എന്ന വില്ലൻ ലുക്കിലുള്ള സഞ്ജയ് ദത്തിന്റെ ചിത്രം വൈറലായിരുന്നു. 1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്.
‌‌
കന്നഡയിൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യ മുഴുവൻ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here