ജനുവരി പകുതിയോടെ കേരളത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

0
142

ജനുവരി പകുതിയോടെ കേരളത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ജനുവരി 15ഓടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെ ഉയരാനാണ് സാധ്യത. ചികിത്സയിലുള്ളവരുടെ എണ്ണം 90,000 വരെ ആയേക്കാമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

പ്രതിദിന മരണനിരക്ക് 0.5 ആയി ഉയർന്നേക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകനയോഗത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പും സ്കൂളുകളും കോളജുകളും തുറക്കുന്നതുമൊക്കെ കോവിഡ് വ്യാപനം വർധിക്കാൻ കാരണമാകുമെന്നാണ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നത്.

കോവിഡ് ബാധിതരെ കണ്ടെത്താനുള്ള ആർടി–പിസിആർ പരിശോധന കുറയ്ക്കാനും ആന്റിജൻ കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്റിജൻ ടെസ്റ്റുകൾക്കു മികച്ച ഫലപ്രാപ്തിയുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ വിലയിരുത്തലിനെത്തുടർന്നാണ് ഇത്. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകൾ കണ്ടെത്താനും പ്രതിരോധിക്കാനുമായി സാന്ദ്രതാ പഠനം നടത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 18 വയസ്സിനു മുകളിലുള്ള 12,100 പേരിലാണ് പഠനം നടത്തുക.

നിലവിൽ ശരാശരി 65,000 പേരാണ് ഒരേസമയം ചികിത്സയിലുള്ളത്. 0.4 ശതമാനമാണ് ഇപ്പോൾ കേരളത്തിലെ മരണനിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here