‘കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കാണിക്കുന്നത് കണ്ടില്ലേ’ ! മാസ് ഡയലോഗിന് പിന്നാലെ ബൗണ്ടറി പായിച്ച്‌ സഞ്ജു സാംസണ്‍; വീഡിയോ വൈറല്‍

0
373

യ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പുതുച്ചേരിയെ ആറു വിക്കറ്റിന് കേരളം തോല്‍പിച്ചിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെയെത്തിയ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് ഒരു വിക്കറ്റ് നേടി തിരിച്ചുവരവും ഗംഭീരമാക്കി.

32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മത്സരത്തിനിടെ താരം സഹതാരം സച്ചിന്‍ ബേബിയോട് പറഞ്ഞ ഡയലോഗും വൈറലാവുകയാണ്. ‘ ഞാനൊന്നു കൊടുക്കട്ടെ, ജാഡ കാണിക്കുന്നത് കണ്ടില്ലേ.’ നോണ്‍ സ്ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന സച്ചിന്‍ ബേബിയോടായിരുന്നു സഞ്ജുവിന്റെ ചോദ്യം.

തൊട്ടുപിന്നാലെ അടുത്ത പന്ത് സഞ്ജു ബൗണ്ടറിയും കടത്തി. സ്റ്റംമ്ബ് മൈക്കിലൂടെ താരത്തിന്റെ വാക്കുകള്‍ പ്രചരിച്ചതോടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പുതുച്ചേരിക്കെതിരെ ആറു വിക്കറ്റിനാണ് കേരളം ജയിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പുതുച്ചേരി നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. കേരളം 18.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here