കാസർകോട് ഭാര്യയെ വെടിവച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

0
265
കാസർകോട് (www.mediavisionnews.in):കാസർകോട് കാനത്തൂർ വടക്കേക്കരയിൽ ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാനത്തൂർ സ്വദേശി വിജയനും ഭാര്യ ബേബിയുമാണ് മരിച്ചത്.
മലയോര കൃഷി മേഖലയായ കാനത്തൂരിൽ ലൈസൻസുള്ള തോക്കുകളും ലൈസൻസ് ആവശ്യമില്ലാത്ത തോക്കുകളും ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഭാര്യ ബേബിയെ വെടിവെക്കാൻ വിജയൻ ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്കാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഭാര്യയെ നിരന്തരമായി ഒരാൾ ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നതായി വിജയൻ പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു . ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇരുവർക്കുമിടയിൽ നിലനിന്നിരുന്നതായും, ഇത് ഒരു പക്ഷെ കൊലയിലേക്ക് നയിച്ചതാകാനാണ് സാധ്യതയെന്നുമാണ് പോലീസ് നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here