എല്ലാ വീടുകളിലും ഒരു ലാപ്‌ടോപ്; ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് 25% വിലക്കുറവ്

0
204

തിരുവനന്തപുരം: എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്. ഇതിനായി ആദ്യ നൂറുദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ലാപ്‌ടോപ്പ് പദ്ധതി കൂടതുല്‍ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ അന്ത്യോദയ വീടുകള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ്പ് നല്‍കും. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡിയുണ്ടാകും.

ബന്ധപ്പെട്ട വകുപ്പുകള്‍ തദ്ദേശ സ്വംയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ഇതുനുളള ചെലവ് വഹിക്കുക. സബ്‌സിഡി കഴിഞ്ഞുള്ള തുക മൂന്നുവര്‍ഷം കൊണ്ട് കെഎസ്എഫ്ഇ ചിട്ടി വഴി തിരിച്ചടച്ചാല്‍ മതി. കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ ലാപ്‌ടോപ്പ് ലഭ്യമക്കും. ഇതിന് വേണ്ടി വരുന്ന പലിശ സര്‍ക്കാര്‍ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. കെ ഫോണ്‍ ജൂലായ് മാസത്തോടെ പൂർത്തിയാക്കും. ഓഹരി മൂലധനമായി 166 കോടി രൂപ അനുവദിച്ചു.

50 ലക്ഷം പേർക്ക് നൈപുണ്യ വികസന പദ്ധതി. 3.5 ലക്ഷം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം. സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ. സർവകലാശാലകളുടെ പശ്ചാത്തല വികസനത്തിന് 2000 കോടി ലഭ്യമാക്കും. അഫിലിയേറ്റഡ് കോളജുകൾക്ക് 1000 കോടി നൽകും.

20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റല്‍ പ്ലാ്റ്റ്‌ഫോം വഴി ജോലി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജോലിക്കാവശ്യമായ കമ്പ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വർഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാൽ മതിയാകും. 2021 ഫെബ്രുവരിയിൽ രജിസ്ട്രേഷൻ ആരംഭിക്കും. കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന് (കെ-ഡിസ്‌ക്) 200 കോടി രൂപ വകയിരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here