കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 400 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയുമായി. പുതുവര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
വെള്ളിയാഴ്ച പവന് 200 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 10 ദിവസത്തിനിടെ പവന് 2,000 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.