ആര്‍ട്ടിക്ക് ഫര്‍ണിച്ചര്‍ ഉപ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു

0
228

ഉപ്പള: പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര ശൃംഖലയായ ആര്‍ട്ടിക് ഫര്‍ണിച്ചറിന്റെ നാലാമത്തെ ഷോറൂം ഉപ്പള ഹനഫി ബസാര്‍ മരിക്കെ പ്ലാസയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സയ്യിദ് കെ.എസ്.മുര്‍തസ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.

മുപ്പതിനായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ ഒരുക്കിയ പുതിയ ഷോറൂമില്‍ പ്രമുഖ ബ്രാന്റുകള്‍ക്കൊപ്പം ഇറക്കുമതി ചെയ്ത അന്താരാഷ്ട്ര ബ്രാന്റ് ഫര്‍ണിച്ചറുകളും ഇന്റീരിയര്‍ ഐറ്റംസുകളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ഉപ്പളഷോറൂം ഉദ്ഘാടന വേളയില്‍ എത്തിച്ചേര്‍ന്ന ജനസഞ്ചയത്തിന് നന്ദി അറിയിക്കുന്നതായും ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടംപിടിച്ചതിന്റെ തെളിവാണിതെന്നും മാനേജ്‌മെന്റ് അറിയിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട്, മംഗളൂരു എന്നിവിടങ്ങളിലും ആര്‍ട്ടിക്കിന് ഷോറൂമുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here