പെരിന്തൽമണ്ണ: 5 വയസ്സുള്ള കുട്ടിയെ ബൈക്കിൽ ഡ്രൈവിങ് പരിശീലിപ്പിച്ച പിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കുട്ടിയെ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിക്കുന്നതിന്റെ വിഡിയോ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. ജോയിന്റ് ആർടിഒയുടെ നിർദേശപ്രകാരം വിഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ തേലക്കാട് സ്വദേശിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി.
ഇയാൾക്കെതിരെ നടപടിക്ക് ശുപാർശ സമർപ്പിക്കുകയും കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു. വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന കുട്ടി മകനായിരുന്നെന്ന് ഇയാൾ സമ്മതിച്ചു. തുടർന്നാണ് ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതെന്ന് ജോയിന്റ് ആർടിഒ സി.യു.മുജീബ് പറഞ്ഞു.