35 മണ്ഡലങ്ങളിൽ 20% വോട്ട്; ബിജെപിയ്ക്കു മേൽ കണ്ണുവേണമെന്ന് സിപിഎം

0
207

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ 35 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി 20 ശതമാനമോ അതിലധികമോ വോട്ടു നേടിയതായി സിപിഎം. ഈ മണ്ഡലങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് പാർട്ടി തീരുമാനിച്ചു. സംസ്ഥാനത്ത് ബിജെപി ലക്ഷ്യമിടുന്നത് 20% വോട്ടാണ് എന്നാണ് സിപിഎം നിഗമനം. 35 മണ്ഡലങ്ങളിൽ ഇത്രയും നേടിയത് കരുതലോടെ വീക്ഷിക്കണം. 20 % വോട്ട് മുന്നോട്ടു കുതിക്കാനുള്ള അടിത്തറയായി വിലയിരുത്തണം.

തദ്ദേശ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള താഴേത്തട്ടിലെ അവലോകന റിപ്പോർട്ടിങ്ങിൽ സംസ്ഥാന നേതൃത്വം ഊന്നൽ കൊടുക്കുന്ന കാര്യങ്ങളിൽ ഒന്ന് ചില ജില്ലകൾ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ ഈ വളർച്ചയാണ്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു മൊത്തം വോട്ട് വിഹിതത്തിൽ ബിജെപി മുന്നോട്ടു വന്നിട്ടില്ല. 15 ശതമാനത്തിൽ താഴെയാണ് 2 തിരഞ്ഞെടുപ്പിലും ലഭിച്ചത്. എന്നാൽ, 35 മണ്ഡലങ്ങളിൽ 25,000 വോട്ടിൽ കൂടുതൽ നേടി. 20,000 ൽ കൂടുതൽ നേടിയ 55 മണ്ഡലങ്ങൾ. പതിനായിരത്തിൽ താഴെ വോട്ടു ലഭിച്ച മണ്ഡലങ്ങളുടെ കണക്ക് ആദ്യമായി 25 ൽ താഴെയായി ചുരുങ്ങി.

ഇരു മുന്നണികൾക്കും കിട്ടിവന്ന വോട്ടുകൾ ബിജെപി ചോർത്തുന്നു എന്നതു യുഡിഎഫും ശ്രദ്ധിക്കേണ്ടി വരും. 2016 ൽ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ബിജെപി പിടിച്ച വോട്ടാണ് യുഡിഎഫിനു പ്രധാനമായും തിരിച്ചടിയായത്.

ബിജെപി മുന്നേറിയ മണ്ഡലങ്ങൾ

നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട, പാറശാല, കോവളം, നെടുമങ്ങാട്, ആറ്റിങ്ങൽ, ചിറയിൻകീഴ്, അരുവിക്കര, കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂർ, ഇരവിപുരം, കുന്നത്തൂർ, കൊട്ടാരക്കര, തൃശൂർ, മണലൂർ, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ പുതുക്കാട്, നാട്ടിക, പാലക്കാട്, മലമ്പുഴ, ചേലക്കര, ഒറ്റപ്പാലം, ഷൊർണൂർ, നെന്മാറ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, ഉദുമ, മഞ്ചേശ്വരം, കാസർകോട്.

LEAVE A REPLY

Please enter your comment!
Please enter your name here