2,85,000 രൂപയും 4 ഗ്രാം സ്വർണത്തിന്റെ മോതിരവും, രണ്ടാം സമ്മാനം സ്വിഫ്റ്റ് ഡിസൈയർ; ഈ തട്ടിപ്പിൽ വീഴരുതേ…

0
249

കാസർകോട് ∙ തപാലിൽ സ്ക്രാച്ച് കാർഡ് അയച്ച് അതിൽ സമ്മാനം കിട്ടുമെന്നു മോഹിഹിച്ച് പണം തട്ടാൻ ശ്രമം. ഒരു മാസം മുൻപാണ്  കല്ലിങ്കാലിലെ ഒരു ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണിലേക്കു വിളി വന്നത്. ഡൽഹി ഹെർബൽ ലൈഫിന്റെ  സമ്മാനം ഉണ്ടെന്നറിയിച്ച് മലയാളത്തിൽ ആയിരുന്നു സംസാരം. തന്റെ ഫോൺ നമ്പർ എങ്ങനെ കിട്ടിയെന്ന ചോദ്യത്തിനു ഓരോ സംസ്ഥാനത്തെയും  500 വീതം ഫോൺ നമ്പർ ശേഖരിച്ചു എന്നായിരുന്നു  മറുപടി.

നറുക്കെടുപ്പിൽ 2,85,000 രൂപയും 4 ഗ്രാം സ്വർണത്തിന്റെ മോതിരവും ആണ് സമ്മാനം. സമ്മാനം സംബന്ധിച്ച കത്ത് അയയ്ക്കുന്നതിനു ഡ്രൈവർ അഡ്രസ് നൽകി. ഒരു മാസത്തിനു ശേഷം വിശദമായ കത്ത് കിട്ടി. കമ്പനിയുടെ 25 ാം വാർഷികാഘോഷത്തിന്റെ ഓർമയ്ക്കും പ്രചാരണത്തിനുമായി മൊബൈൽ ഉപയോക്താക്കൾക്കായി നടത്തിയ നറുക്കെടുപ്പിൽ ആണ് സമ്മാനം എന്നറിയിച്ചുള്ള കത്തിനോടൊപ്പം ഒരു സ്ക്രാച്ച് കാർഡും ഉണ്ടായിരുന്നു.

സ്ക്രാച്ച് കാർഡ് ചുരണ്ടിയപ്പോൾ രണ്ടാം സമ്മാനം സ്വിഫ്റ്റ് ഡിസൈയർ കാർ. പേരും വിലാസവും സ്ഥിരീകരിച്ചുവെന്നും 10 ദിവസത്തിനകം  സമ്മാനം  പൂർണമായും പണമായി ലഭിക്കുമെന്നും കത്തിൽ രേഖപ്പെടുത്തിയിരുന്നു. സ്ക്രാച്ച് കാർഡിൽ കാർ സമ്മാനം ഉള്ള വിവരം  കത്തിലെ  ഹെൽപ് ലൈൻ ഫോൺ നമ്പറിൽ അറിയിച്ചു. 4 ദിവസം കഴിഞ്ഞു വീണ്ടും ഫോൺ വിളി.

താങ്കളുടെ അക്കൗണ്ടിൽ മതിയായ തുക ഇല്ലെന്നും കാറിന്റെ വില അടക്കം 1240000 രൂപ അക്കൗണ്ട് മുഖേന കിട്ടുമെന്നും കാറിന്റെ നികുതി ഇനത്തിൽ ഇൻകം ടാക്സ് ഓഫിസറുടെ അക്കൗണ്ട് നമ്പറിൽ 13,000 രൂപ അടയ്ക്കണമെന്നുമായിരുന്നു നിർദേശം. ടുംബ റോയി ചൗധരി എന്നയാളുടെ  പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് നമ്പർ ആയിരുന്നു ഈ പണം അടയ്ക്കാ‍ൻ മൊബൈൽ ഫോണിൽ വന്ന സന്ദേശം. ഇതുമായി ഉദുമ ബാങ്ക് ശാഖയിൽ  അന്വേഷിച്ചപ്പോഴാണ്  3 പേരുടെ 40,000 രൂപ നഷ്ടമായ വിവരം അറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here