ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 11 ന് നടക്കാനിരിക്കെയാണ്. പുതിയ ടീമുകളെ ഈ സീസണില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. മെഗാ ലേലം നടത്താന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും പുതിയ സീസണ് മുമ്പ് അതിനുവേണ്ടത്ര സമയം ലഭിക്കില്ലെന്നതാണ് മിനി ലേലത്തിലൊതുക്കാന്‍ ഐ.പി.എല്‍ ഭരണസമിതിയെ പ്രേരിപ്പിച്ചത്.
മിനി താരലേലത്തില്‍ പങ്കെടുക്കാന്‍ ഓരോ ടീമിന്റെയും കൈയില്‍ ബാക്കിയുള്ള പണം എത്രയെന്ന് നോക്കാം…
കിംഗ്സ് ഇലവന് പഞ്ചാബ്- നിലവിലെ കണക്കില്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം മിച്ചമുള്ള ടീം കിങ്സ് ഇലവന് പഞ്ചാബാണ്. 16.5 കോടി രൂപയാണ് പഞ്ചാബിന് ബാക്കിയുള്ളത്. അവസാന സീസണില്‍ നിരാശപ്പെടുത്തിയ മാക്സ് വെല്ലിനെ ഒഴിവാക്കിയേക്കും. മികച്ച ബോളര്‍മാരെ ടീമിലെത്തിക്കാന്‍ സാധ്യത.
രാജസ്ഥാന് റോയല്‍സ്- നിലവില്‍ 14.75 കോടി ബാക്കിയുണ്ട്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയേക്കും. മികച്ച പേസര്‍മാരെ ടീമിലെത്തിക്കാന്‍ സാധ്യത.
സണ്‍റൈസേഴ്സ് ഹൈദരാബാദ്- നിലവില്‍ 10.1 കോടി രൂപയാണ് ടീമിന് ബാക്കിയുണ്ട്. മികച്ച വിദേശ പേസര്‍മാരെ ടീമിന് ആവശ്യമാണ്.
ഡല്‍ഹി ക്യാപിറ്റല്‍സ്- ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിയുടെ കൈയില്‍ 9 കോടി രൂപ ബാക്കിയുണ്ട്. മികച്ച ഓള്‍റൗണ്ടര്‍മാരെയാണ് ടീമിന് ആവിശ്യം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- നിലവില്‍ കെ.കെ.ആറിന് 8.5 കോടി രൂപയാണ് ബാക്കിയുള്ളത്. ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കാന്‍ സാധ്യത. മികച്ച പേസര്‍മാരെ ആവശ്യം.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂര്- 6.4 കോടി രൂപയാണ് ആര്.സി.ബിയ്ക്ക് അവശേഷിക്കുന്നത്. ലേലത്തില്‍ പേസ് ബോളര്മാരെയാവും ആര്‍സിബി കൂടുതല്‍ ലക്ഷ്യമിടുക. ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത.
മുംബൈ ഇന്ത്യന്‍സ്- രോഹിത്ത് നായകനായ ടീമിന് ബാക്കിയുള്ളത് 1.95 കോട്ി രൂപ. ക്രിസ് ലിന്നിനെ ഒഴിവാക്കിയേക്കും. സീനിയര്‍ സ്പിന്നര്‍മാരെ ടീമിന് അത്യാവശ്യം.
ചെന്നൈ സൂപ്പര്‍ കിംഗ്സ്- 15 ലക്ഷം രൂപ മാത്രമാണ് സി.എസ്.കെയുടെ കൈയില്‍ അവശേഷിക്കുന്നത്. സുരേഷ് റെയ്നയെ ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും. മികച്ച ബാറ്റ്സ്മാന്മാരെ ആവശ്യം.