സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
232

ഉപ്പള : ഫ്രണ്ട്‌സ് പച്ചിലംപാറയുടെയും, പി.സി.എസ്ന്റെയും ആഭിമുഖ്യത്തിൽ ഡോക്ടർസ് ഹോസ്പിറ്റലിന്റെ സഹകരണത്തോട് കൂടി സൗജന്യ അസ്‌ഥി രോഗ ക്യാമ്പ് സംഘടിപ്പിച്ചു.

മംഗൽപാടി ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് റിഷാന സാബിർ ഉൽഘാടനം ക്യാമ്പ് ചെയ്തു. ബദർ അൽ സമാ ഹോസ്പിറ്റൽ ഡയറക്ടർ ലത്തീഫ് ഉപ്പള ഗേറ്റ് മുഖ്യാഥിതിയായിരുന്നു. ഹിന്ദുസ്ഥാൻ ബിൽഡേഴ്‌സ് ചെയർമാൻ ഡോക്ടർ പാവൂർ മുഹമ്മദ്, ഡോക്ടർസ് ഹോസ്പിറ്റലിന്റെ മെഡിക്കൽ സംഘത്തെ സ്വീകരിച്ചു. ചടങ്ങിൽ കാലിക്കറ്റ് മുഹമ്മദ് ഹാജി, ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ റഹ്‌മാൻ, മംഗൽപാടി ഗ്രാമ പഞ്ചായത്തംഗം ഇർഫാന ഇക്ബാൽ, ക്ലബ്ബ് പ്രസിഡന്റ് മാമു ദർബാർ, ജനറൽ സെക്രട്ടറി അദ്ദു, ട്രഷറർ അബ്ദുൽ ലത്തീഫ്, പി.സി.എസ് പ്രസിഡന്റ് അഷ്‌റഫ് പൂനാ, ജനറൽ സെക്രട്ടറി റിയാസ് ബപ്പച്ച, ട്രഷറർ അബ്ബൂ തമാം, ഭാരവാഹികളായ ആരിഫ് പച്ചിലംപാറ, റഹിം പള്ളം, മെഡിക്കൽ സംഘഗങ്ങളായ ഡോക്ടർ പ്രശാന്ത് എസ്, ജനറൽ മാനേജർ മിഥുൻ എ നായർ, മാർക്കറ്റിംങ് ഡിപ്പാർട്ടമെന്റ് അംഗങ്ങളായ അസ്ഹർ മുഹമ്മദ്, ജീവൻ മറ്റു നഴ്സിങ് സ്റ്റാഫുകളും സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here