സ്മിത്ത് പുറത്തേക്ക്..! അടുത്ത ക്യാപ്റ്റന്‍ സഞ്ജുവോ…?!

0
456

ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. ടീം ക്യാപ്റ്റന്‍ കൂടിയായ താരത്തെ ഈ സീസണില്‍ നിലനിര്‍ത്താന്‍ മാനേജ്മെന്‍റ് തയ്യാറാകില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റ് ആയ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് ഇതുംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

നിലവിലെ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്‍റില്‍ കേരളത്തെ നയിക്കുന്ന സഞ്ജു സാംസണിനാണ്ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സാധ്യത കൂടുതലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജു ആയിരുന്നു.

സീനിയര്‍ താരങ്ങളായ ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും സാധ്യതാപട്ടികയിലുണ്ടെങ്കിലും വരാനുള്ള സീസണില്‍ എല്ലാ മല്‍സരങ്ങളിലും ഇരുവരും ഉണ്ടാകുമെന്നുറപ്പില്ല. ടീം മാനേജ്‌മെന്‍റ് ഒരു പുതിയ ക്യാപ്റ്റനെ കണ്ടെത്താനാകും ശ്രമിക്കുകയെന്നും ഇന്ത്യന്‍ താരത്തിനാകും നറുക്ക് വീഴുകയെന്നും ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here