രാജ്യത്തെ വോട്ടര്‍മാര്‍ക്ക് ഇനി ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡും ലഭ്യമാകും. ആധാര്‍, പാന്‍, ഡ്രൈവിങ് ലൈന്‍സ് തുടങ്ങിയവയ്ക്ക് സമാനമായ രീതിയിലാണ് ഡിജിറ്റല്‍ കാര്‍ഡും തയ്യാറാക്കുന്നത്.
വിശദാംശങ്ങള്‍ അറിയാം
- മാറ്റംവരുത്താന്‍ കഴിയാത്ത പിഡിഎഫ് ഫോര്‍മാറ്റിലാകും കാര്‍ഡ് ലഭിക്കുക.
- പുതിയ വോട്ടര്‍മാര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ കാര്‍ഡ് ലഭിക്കുക. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളവര്‍ക്കും പുതിയതായി ചേര്‍ന്നിട്ടുള്ളവര്‍ക്കും ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
- അടുത്തമാസംമുതല്‍ എല്ലാവോട്ടര്‍മാര്‍ക്കും കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഫോണ്‍ നമ്പറുകള്‍ നല്‍കിയിട്ടുള്ളവര്‍ക്കുമാത്രമായിരിക്കും ഈസൗകര്യം ലഭിക്കുക.
- ഫോണ്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് അതിന് സൗകര്യമുണ്ട്. ഭാവിയില്‍ ഡിജിറ്റല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇപ്പോള്‍തന്നെ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാം.
- ഡിജിലോക്കറിലും ഡിജിറ്റല്‍ കാര്‍ഡ് സൂക്ഷിക്കാം.
- പുതിയ ഡിജിറ്റല്‍ കാര്‍ഡില്‍ ക്യുആര്‍ കോഡും ഉണ്ടാകും.
എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
- https://voterportal.eci.gov.in/ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.
- ഡൗണ്‍ലോഡ് ഇ-ഇപിഐസി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയ ഡിജിറ്റല്‍ കാര്‍ഡ് ലഭിക്കും.
- ജനുവരി 25ന് രാവിലെ 11.14നുശേഷമാകും ഈ സൗകര്യം ലഭിക്കുക.