ലൈംഗിക ബന്ധത്തിനിടെ യുവാവ് കഴുത്തില്‍ ചരട് മുറുകി മരിച്ചു; കാമുകി റിമാന്‍ഡില്‍

0
506

നാഗ്പുർ: ലൈംഗിക ബന്ധത്തിനിടെ യുവാവ് കഴുത്തിൽ കെട്ടിയിരുന്ന ചരട് മുറുകി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ കാമുകിയെ റിമാൻഡ് ചെയ്തു. നാഗ്പൂരിൽ 30-കാരനായ യുവാവ് വെള്ളിയാഴ്ചയാണ് മരിച്ചത്. മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ കാമുകിക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ജനുവരി 13 വരെ യുവതിയെ റിമാൻഡിൽ വിട്ടു.

നാഗ്പൂരിലെ ഖാപർഖെഡ പ്രദേശത്തെ ഒരു ലോഡ്ജിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ശരീരം കയർ കൊണ്ട് കസേരിയിൽ ബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് കാമുകി. കഴിഞ്ഞ അഞ്ചുവർഷമായി യുവാവിന് ഈ സ്ത്രീയുമായി ബന്ധമുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. ലൈംഗിക ബന്ധത്തിനിടെ നൈലോൺ കയറെടുത്ത് സ്ത്രീ യുവാവിന്റെ കൈകളും കാലുകളും കസേരയിൽ ബന്ധിപ്പിച്ചു. ലൈംഗിക ആസക്തിക്കായി ഒരു ചെരട് കഴുത്തിലും കെട്ടിയിരുന്നതായി പോലീസ് പറയുന്നു.

ലൈംഗിക ബന്ധത്തിനിടെ സ്ത്രീ വാഷ്റൂമിൽ പോയി. ഈ സമയം കസേര തെറിച്ചുവീഴുകയും കഴുത്തിലെ ചരട് മറുകുകയും യുവാവ് ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. സ്ത്രീ തിരികെ എത്തിയപ്പോഴേക്കും യുവാവിന് ജീവൻ നഷ്ടമായിരുന്നു.

തുടർന്ന് ലോഡ്ജ് ജീവനക്കാരന്റെ സഹായത്തോടെയാണ് സ്ത്രീ യുവാവിന്റെ കെട്ടുകളഴിച്ചത്. ലോഡ്ജ് ജീവനക്കാരുടെ അടക്കം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here