രാജ​ഗോപാലിനെ ഒഴിവാക്കി ബിജെപി സ്ഥാനാർത്ഥി പട്ടിക; സുരേഷ് ഗോപി, കൃഷ്ണകുമാർ, സെന്‍കുമാർ എന്നിവർ പട്ടികയിൽ

0
229

കൊച്ചി ∙ പാർട്ടിയുടെ ഏക നിയമസഭാംഗം ഒ.രാജഗോപാലിനെ ഒഴിവാക്കിയുള്ള സ്ഥാനാർഥിപ്പട്ടിക കേന്ദ്രത്തിനു സമർപ്പിച്ച് ബിജെപി. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമർപ്പിച്ചത്. വിജയത്തിന് മികച്ച സാധ്യതയുള്ള മണ്ഡലങ്ങളിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, സി.കൃഷ്ണകുമാർ, സന്ദീപ് വാരിയർ എന്നിവരെ നിയോഗിക്കാനാണ് തീരുമാനം.

സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരും പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ബിജെപി പക്ഷത്തുള്ള മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന ജേക്കബ് തോമസ്, ടി.പി.സെന്‍കുമാര്‍, സി.വി.ആനന്ദബോസ് എന്നിവരും പട്ടികയിലുണ്ട്. നേമത്ത് ഒ.രാജഗോപാലിനെ പരിഗണിച്ചിട്ടില്ല. പകരം കുമ്മനം രാജശേഖരൻ, സുരേഷ്ഗോപി ഇവരിൽ ഒരാളെ നിയോഗിക്കും.

തിരുവനന്തപുരം സെന്‍ട്രലിൽ സിനിമാതാരം കൃഷ്ണകുമാറിനെയോ എസ്.സുരേഷിനെയോ നിയോഗിക്കും. വട്ടിയൂര്‍ക്കാവിൽ വി.വി.രാജേഷിനാണ് സാധ്യത. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ കെ.സുരേന്ദ്രൻ കഴക്കൂട്ടത്ത് മൽസരിക്കും. കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസ്, പാറശ്ശാലയിൽ കരമന ജയന്‍, ആറ്റിങ്ങലിൽ ബി.എല്‍.സുധീര്‍, കുന്നത്തൂരിൽ രാജി പ്രസാദ്, ചാത്തന്നൂരിൽ ബി.ബി.ഗോപകുമാര്‍, കരുനാഗപ്പള്ളിയിൽ ഡോ. കെ.എസ്.രാധാകൃഷ്ണന്‍, ചെങ്ങന്നൂരിൽ എം.ടി.രമേശ്, തൃപ്പൂണിത്തുറയിൽ പി.ആര്‍.ശിവശങ്കര്‍ എന്നിവരെ പരിഗണിക്കും.

തൃശൂരിൽ സന്ദീപ് വാരിയർ, ബി.ഗോപാലകൃഷ്ണന്‍, അനീഷ്കുമാര്‍ എന്നിവർക്ക് സാധ്യതയുണ്ട്. മണലൂരിൽ എ.എന്‍.രാധാകൃഷ്ണന്‍, പാലക്കാട് സി.കൃഷ്ണകുമാര്‍ അല്ലെങ്കിൽ സന്ദീപ് വാരിയർ, മലമ്പുഴയിൽ സി.കൃഷ്ണകുമാര്‍, മഞ്ചേശ്വരത്ത് കെ.ശ്രീകാന്ത് എന്നിവരെ മൽസരിപ്പിക്കുന്നതിനും സാധ്യത. ഈ മാസം തന്നെ ഈ 40 മണ്ഡലങ്ങളിൽ ആരൊക്കെ മൽസരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here