രാജ്യത്ത് 24 മണിക്കൂറിനിടെ 13,083 പുതിയ കോവിഡ് കേസുകള്‍; പകുതിയോളം കേരളത്തില്‍

0
206

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 13,083 പേര്‍ക്ക് കൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ട്‌.

അതേ സമയം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളില്‍ പകുതിയോളവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6268 കേസുകളാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.  മഹാരാഷ്ട്രയില്‍ 2,771 പുതിയ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

24 മണിക്കൂറിനിടെ ഇന്ത്യയില്‍ 14,808 പേര്‍ കോവിഡ് മുക്തി നേടുകയും 137 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു.

1.07 കോടി പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1.04 കോടി പേര്‍ ഇതിനോടകം രോഗമുക്തരായി. 1,54,147 പേര്‍ മഹാമാരിയെ തുടര്‍ന്ന് മരിച്ചു. നിലവില്‍ 1,69,824 പേരാണ് ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here