മദ്യലഹരിയില്‍ മകന് നേരെ ബോംബ് എറിഞ്ഞു; പൊട്ടിത്തെറിച്ച് മരിച്ചത് പിതാവും! ഗുരുതര പരിക്കുകളോടെ മകന്‍ ആശുപത്രിയില്‍

0
185

ന്യൂഡല്‍ഹി: മദ്യലഹിരിയില്‍ മകന് നേരെ ബോംബ് എറിഞ്ഞ പിതാവ് ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. നോര്‍ത്ത് കല്‍ക്കത്തയിലെ കാശിപൂര്‍ റോഡിലാണ് ദാരുണ സംഭവം നടന്നത്. ഷെയ്ഖ് മത്‌ലബ്(65)ആണ് മരിച്ചത്. പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ ഷെയ്ഖ് നാസര്‍ ആര്‍ജി കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മദ്യപിച്ച് വീട്ടിലെത്തുന്ന ഷെയ്ഖ് മത്‌ലബ് കുടുംബവുമായി കലഹം പതിവാണ്. വെള്ളിയാഴ്ചയും ഇയാള്‍ മദ്യപിച്ചെത്തി. ഫാക്ടറി തൊഴിലാളിയായ മകന്‍ ജോലി കഴിഞ്ഞെത്തിയതോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ഇതിനിടെ ഷെയ്ഖ് മത്‌ലബ് കൈയ്യില്‍ കരുതിയ ക്രൂഡ് ബോംബ് മകനെതിരെ എറിയാനൊരുങ്ങി.

ഷെയ്ഖ് നാസിര്‍ പിതാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും ബോംബ് താഴെ വീണ് സമീപത്തുനിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ഗുരുതരമായി പരിക്കേറ്റ പിതാവിനേയും മകനേയും ആശുപത്രിയിലെത്തിച്ചെങ്കിലും പിതാവ് ഉടനെ തന്നെ മരണപ്പെടുകയായിരുന്നു. സ്‌ഫോടനത്തില്‍ ഷെയ്ഖ് നാസിറിന്റെ കൈവിരലുകള്‍ നഷ്ടപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here