മംഗളൂരു വിമാനത്താവളത്തിൽ 33 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സദേശി പിടിയിൽ

0
195

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി മലയാളി യുവാവ് അറസ്റ്റിൽ. കാസർകോട് അടുക്കം കൊട്ടുമ്പ അബ്ദുൾ റഷീദ് (22) ആണ് 683 ഗ്രാം സ്വർണവുമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 33.29 ലക്ഷം രൂപ വിലവരുന്ന സ്വർണം രാസവസ്തുക്കൾ ചേർത്ത് പശരൂപത്തിലാക്കി മൂന്നു ഗോളങ്ങളാക്കി പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

സമാനമായ രീതിയിൽ സ്വർണം കടത്തിയതിന് അബ്ദുൾറഷീദ് നേരത്തേയും പിടിയിലായിട്ടുണ്ടെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ദുബായിൽ പ്രവർത്തിക്കുന്ന വൻ കള്ളക്കടത്ത്‌ സംഘത്തിന്റെ സ്ഥിരം കടത്തുകാരനാണ് (കാരിയർ) ഇയാളെന്ന് കരുതുന്നതായും വിശദമായ അന്വേഷണം തുടങ്ങിയതായും മംഗളൂരു കസ്റ്റംസ് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here