മംഗളൂരു: ഒരു കോടിയിലേറെ രൂപ വിലവരുന്ന കള്ളക്കടത്ത് സ്വര്‍ണ്ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍.
മുഗു സ്വദേശി മുഹമ്മദ് ഷുഹൈബ്(31), മേല്‍പ്പറമ്പിലെ ഫൈസല്‍ തൊട്ടി (37) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍ നിന്ന് മൊത്തം 1.09 കോടി രൂപ വിലവരുന്ന 2.154 കിലോ സ്വര്‍ണ്ണം പിടികൂടി. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സ് വിമാനത്തിലാണ് ഇരുവരും എത്തിയത്. രാസവസ്‌തുക്കള്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം അടിവസ്‌ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.