ഭർത്താവിനെതിരെ പരാതിയുമായി പോയ അമ്മ പൊലീസ് സ്‌റ്റേഷനിലെ ഡ്രൈവറുമായി അടുപ്പത്തിലായി; ഒടുവിൽ മകൾക്ക് നേരെ പീഡന ശ്രമം, ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

0
431

തിരുവനന്തപുരം: തലസ്ഥാനത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു. വലിയമല സ്റ്റേഷനിലെ സി പി ഒ എസ് എസ് അനൂപിനെയാണ് പൊലീസ് സസ്‌പെൻഡ് ചെയ്‌തത്. 2017ലാണ് കേസിനാസ്‌‌പദമായ സംഭവം നടന്നത്‌. വിതുര സ്റ്റേഷനിൽ ഡ്രൈവറായിരിക്കെയാണ് പീഡനശ്രമമെന്ന് പെൺകുട്ടി ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കമ്മിഷന്റെ നിർദേശപ്രകാരം വിതുര പൊലീസാണ് അനൂപിനെതിരെ കേസെടുത്തത്.

രണ്ടു മാസം മുമ്പ് പെൺകുട്ടി നേരിട്ടാണ്‌ ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയതെന്ന് നെടുമങ്ങാട് ഡിവൈഎസ്‌പി ജെ ഉമേഷ് പറഞ്ഞു. കുട്ടിയുടെ അമ്മയും അച്ഛനും തമ്മിൽ പിണക്കത്തിലായിരുന്നു. അമ്മ സ്റ്റേഷനിൽ കൊടുത്ത പരാതി അന്വേഷിക്കുന്നതിനിടെ അനൂപ് ഇവരുമായി അടുപ്പത്തിലായതായി പരാതിയിൽ പറയുന്നു. തുടർന്ന് ഇവരുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു. ഇതിനിടയിൽ പെൺകുട്ടിക്ക് നേരേ പീഡനശ്രമം ഉണ്ടായതായാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here