ബെംഗളൂരു: 75 ലക്ഷം രൂപ വില വരുന്ന രാസലഹരി വസ്തുകളുമായി മലയാളിയെ പൊലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി ഷക്കീര്‍ എന്നയാളെയാണ് ബെംഗളുരു പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കൊപ്പം രണ്ട് നൈജീരിയന്‍ പൗരന്മാര് അടക്കം മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ക്രിസ്റ്റല്‍ എംഡിഎംഎ എന്ന രാസ ലഹരിയുമായാണ് സംഘത്തെ സിസിബി പിടികൂടിയത്. ഷക്കീറിനൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയന്‍ പൗരന്മാര്ക്കും പാസ്പോര്‍ട്ട് ഇല്ലെന്നും സിസിബി കണ്ടെത്തിയിട്ടുണ്ട്.
ഏതാനും മാസങ്ങൾക്ക് മുൻപ് ബെംഗളുരുവിൽ ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് മലയാളിയായ അനൂപ് മുഹമ്മദ് അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കന്നഡ ചലച്ചിത്ര മേഖലയിലെ പ്രമുഖരുമായുള്ള ബന്ധവും പൊലീസ് കണ്ടെത്തി.
തെന്നിന്ത്യൻ താരം സഞ്ജന ഗല്‍റാണി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. ലഹരിക്കടത്തിൽ അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നൽകിയതിന്റെ പേരിൽ അറസ്റ്റിലായ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഇപ്പോഴും ജയിലിൽ കഴിയുകയാണ്.