പുതുവര്‍ഷത്തിലെ ആദ്യ മില്യനയറായി പ്രവാസി; മഹ്സൂസ് നറുക്കെടുപ്പില്‍ സ്വന്തമാക്കിയത് ഒരു മില്യന്‍ ദിര്‍ഹം

0
237

ദുബൈ: കഴിഞ്ഞ ശനിയാഴ്ച നടന്ന മഹ്‌സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം സ്വന്തമാക്കി ഫുജൈറയില്‍ താമസിക്കുന്ന പ്രവാസി സെങ് ബൂന്‍ കോ. കുടുംബത്തെ സന്ദര്‍ശിക്കാനായി സിംഗപ്പൂരിലെത്തിയ അദ്ദേഹം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയുമ്പോഴാണ് നറുക്കെടുപ്പില്‍ വിജയിച്ച വിവരം തേടിയെത്തുന്നത്. വിവാഹിതനായ ഇദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്.

‘വിജയിച്ച വിവരം അറിയിച്ചുകൊണ്ടുള്ള മെയില്‍ ലഭിച്ചപ്പോള്‍ വിശ്വസിക്കാനായില്ല. സിംഗപ്പൂരിലെ സമയവുമായി നാലുമണിക്കൂര്‍ വ്യത്യാസമുള്ളതിനാല്‍ യുഎഇയില്‍ നറുക്കെടുപ്പ് നടക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. ഉണര്‍ന്ന ശേഷം ഫോണില്‍ നോക്കിയപ്പോഴാണ് ഒരു മില്യന്‍ ദിര്‍ഹം നേടിയ വിവരം അറിയുന്നത്. കുറച്ചു നേരത്തേക്ക് അത്ഭുതം കൊണ്ട് സ്തബ്ധനായിപ്പോയി’- കോ പറഞ്ഞു.

എച്ച്എസ്ഇ സ്‌പെഷ്യലിസ്റ്റായ കോ ജിസിസിയിലെ ഏക പ്രതിവാര ലൈവ് നറുക്കെടുപ്പായ മഹ്‌സൂസില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടെങ്കിലും വിജയിക്കുന്നത് ഇതാദ്യമായാണ്. താന്‍ സിംഗപ്പൂരിലും, നറുക്കെടുപ്പ് നടക്കുന്നത് യുഎഇയിലുമായതിനാല്‍ എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ആദ്യം ചിന്തിച്ചെങ്കിലും മഹ്‌സൂസ് ടീം വളരെ വേഗത്തില്‍, തടസ്സങ്ങളൊന്നുമില്ലാതെ സമ്മാനവിവരം തന്നെ അറിയിച്ചെന്നും ക്വാറന്റീനില്‍ കഴിയുമ്പോഴാണ് ഈ വിവരം അറിഞ്ഞതെന്നും കോ കൂട്ടിച്ചേര്‍ത്തു.

സമ്മാനത്തുക കൊണ്ട് എന്തെല്ലാം ചെയ്യണമെന്നതിനെ കുറിച്ചുള്ള പദ്ധതികളും കോ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി കുറച്ചു തുക മാറ്റി വെക്കണമെന്നാണ് കോയുടെ ആഗ്രഹം. പിന്നീട് ഭാര്യ ആഗ്രഹിക്കുന്ന എന്തെങ്കിലുമൊന്ന് വാങ്ങി നല്‍കുമെന്നും വിലയേറിയതാണെങ്കില്‍ പോലും ഇപ്പോള്‍ തനിക്ക് ആ ആഗ്രഹം സാധിച്ചുനല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും കോ വിശദമാക്കി. മഹ്‌സൂസിന് നന്ദി അറിയിച്ച കോ 2021ലുടനീളം നറുക്കെടുപ്പിലൂടെ നിരവധിപ്പേര്‍ക്ക് വന്‍തുക സമ്മാനമായി നേടാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക്  mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ പാര്‍ടണ്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

2021 ജനുവരി ഒമ്പത് ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പ്. നറുക്കെടുപ്പില്‍ എന്‍ട്രി നേടുന്നതിന് 35 ദിര്‍ഹം മാത്രമാണ് ചെലവാക്കേണ്ടത്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here