സിഡ്നി: വിമർശകരുടെ വായയടപ്പിച്ചുള്ള ബാറ്റിങ് പ്രകടനമായിരുന്നു ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ അവസാന ദിനം ഇന്ത്യൻ താരം ഋഷഭ് പന്ത് കാഴ്ചവെച്ചത്. തോൽവിയിലേക്കെന്ന് തോന്നിച്ച മത്സരം ഇന്ത്യൻ ബാറ്റ്സ്മാൻമാർ വൻമതിൽ കെട്ടി സമനിലയാക്കി മാറ്റുകയായിരുന്നു.
സെഞ്ച്വറിക്ക് മൂന്ന് റൺസ് മാത്രം അകലെ മടങ്ങിയ ഋഷഭ് പന്തായിരുന്നു ഇന്ത്യൻനിരയിലെ താരം. 118 പന്തുകൾ മാത്രം നേരിട്ടായിരുന്നു ഋഷഭ് 97 റൺസെടുത്തത്. ജയത്തിനായി 18 അടവും പഴറ്റുന്ന കാഴ്ചയായിരുന്ന സിഡ്നിയിൽ ഓസീസ് ബൗളർമാരുടേത്. എന്നാൽ, ഇതിന് മുന്നിലൊന്നും ഇന്ത്യൻ ബാറ്റ്സ്മാൻമാർ കുലുങ്ങിയില്ല.
ഒടുവിൽ സ്റ്റീവ് സ്മിത്ത് ഉപയോഗിച്ച 19ാമത്തെ അടവാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച. ഋഷഭ് പന്ത് സ്റ്റമ്പിന് മുമ്പിൽ വരച്ച ‘ഗാർഡ് മാർക്ക്’ സ്മിത്ത് ഷൂ ഉപയോഗിച്ച് മായ്ച്ചതാണ് വിവാദമായത്. രണ്ടാമത്തെ സെഷന്‍റെ ഡ്രിങ്ക്സ് ബ്രേക്കിനിടയിലാണ് സ്മിത്ത് ആരുമറിയാതെ വരകൾ മായ്ക്കുന്നത്. സ്റ്റമ്പിലെ കാമറകൾ ഇത് പകർത്തിയതോടെ സംഭവം ചർച്ചയാവുകയായിരുന്നു.
ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടുകയും രണ്ടാമത് തൊട്ടരികെ എത്തുകയും ചെയ്ത സ്റ്റീവ് സ്മിത്ത് കളിയിലെ താരമായെങ്കിലും പന്തിെൻറ ഗാർഡ് നീക്കുന്ന ദൃശ്യങ്ങൾ പുറത്തെത്തിയതോടെ വില്ലനായി മാറി. മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് അടക്കമുള്ളവർ സ്മിത്തിനെതിരെ രംഗത്തുവന്നു. ചതിയൻ എപ്പോഴും ചതിയൻ തന്നെയായിരിക്കുമെന്ന് പലരും ട്വീറ്റ് ചെയ്തു. നേരത്തെയും ചതി പ്രയോഗത്തിന്‍റെ പേരിൽ സ്മിത്ത് വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
Tried all tricks including Steve Smith trying to remove Pant's batting guard marks from the crease. Par kuch kaam na aaya. Khaaya peeya kuch nahi, glass toda barana.
But I am so so proud of the effort of the Indian team today. Seena chonda ho gaya yaar. pic.twitter.com/IfttxRXHeM— Virender Sehwag (@virendersehwag) January 11, 2021
2018ൽ ആസ്ട്രേലിയ – ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. മത്സരത്തിനിടെ പന്ത് ചുരുണ്ടിയതിന് സ്മിത്തിന് വലിയ വിലയാണ് നൽകേണ്ടി വന്നത്. അന്ന് ആസ്ട്രേലിയൻ ടീമിന്‍റെ നായക സ്ഥാനം തെറിക്കുകയും ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.