എറണാകുളം: വേങ്ങൂരില്‍ പഞ്ചായത്തംഗവം തൂങ്ങിമരിച്ച നിലയില്‍. വേങ്ങൂര്‍ പഞ്ചായത്തിലെ 11 വാര്‍ഡ് മെമ്പര്‍ സജി പിയെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം.
സജിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും. പഞ്ചായത്തിലെ പരിപാടികള്‍ക്ക് സജീവ സാന്നിധ്യമായിരുന്ന സജി മരണത്തിന് മുമ്പുവരെ താനുമായി ഫോണില്‍ സംസാരിച്ചിരുന്നെന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറി ജോര്‍ജ്ജ് ജോയ് പറഞ്ഞു.
പൊതുകാര്യങ്ങളില്‍ സജീവമായിരുന്ന സജി വലിയ ഭൂരിപക്ഷം നേടിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇന്ന് രാവിലെ നടക്കാനിരുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ പങ്കെടുക്കാനെത്തുമെന്ന് സജി അറിയിച്ചിരുന്നെന്നും ഒരു മണിക്കൂറിന് ശേഷം മരണവാര്‍ത്തയാണ് കേട്ടതെന്നും ജോര്‍ജ്ജ് ജോയി പറയുന്നു.
സജിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.