നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ ബിജെപിക്ക്

0
198

പാലക്കാട്: നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ ബിജെപിക്ക്. ആരോഗ്യം-വിദ്യാഭ്യാസം സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുഭജയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

20 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഒമ്പത് വീതം അംഗങ്ങളുണ്ടായത്. ബിജെപിക്ക് രണ്ട് അംഗങ്ങളാണുള്ളത്. ജനുവരി 16നാണ് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് പേരെ അംഗങ്ങളെ തെരഞ്ഞെടുത്തു.

ബാക്കിയുള്ള ഒരംഗത്തിനുള്ള തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടന്നത്. സിപിഐഎമ്മിന് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. വോട്ടെടുപ്പ് നടന്നപ്പോള്‍ ബിജെപി അംഗത്തിന് 11 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് അംഗം സുനിത സുകുമാരന് ഒമ്പത് വോട്ടുകളാണ് ലഭിച്ചത്.

വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രണ്ടംഗങ്ങള്‍ മാറി നിന്നതോടെ സിപിഐഎമ്മിലെ ഉഷാ രവീന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. 16ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം ആര്‍ ചന്ദ്രന്റെ വോട്ട് അസാധുവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here