തരൂരിനെതിരെ കര്‍ണാടകയിലും രാജ്യദ്രോഹത്തിന് കേസ്, കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനം

0
197
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിലെ കര്‍ക പരേഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ കര്‍ണാടകയിലും കേസ്. രാജ്യദ്രോഹത്തിനാണ് കര്‍ണാടക പോലീസ് തരൂരിനെ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലും സമാന സംഭവത്തില്‍ തരൂരിനെതിരെയും മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ്, സര്‍ദേശായി, മൃണാല്‍ പാണ്ഡെ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.
രാജ്യദ്രോഹം, ക്രമിനല്‍ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഈ സംസ്ഥാനങ്ങളിലും തരൂരിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകനെ പോലീസ്  വെടിവച്ചു കൊന്നുവെന്ന തരത്തില്‍ തരൂര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തുവെന്ന് പ്രഥമ വിവര റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here