അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ്, കൂടുതല്‍ പേരുടെ സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതികളുമായി രംഗത്ത്. ബിഗ് ടിക്കറ്റിന്റെ ഫേസ്‍ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ വഴി നടക്കുന്ന ‘ദ ബിഗ് ടിക്കറ്റ് ഡാന്‍സ് ഓഫ്’ മത്സരമാണ് വിജയികളായി സമ്മാനം നേടാന്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നത്.
നിങ്ങള്‍ക്ക് ഡാന്‍സ് ചെയ്യാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒപ്പം ചേരാന്‍ നിങ്ങള്‍ക്കൊരു ഡാന്‍സ് പാര്‍ട്ണറുണ്ടോ? എങ്കില്‍ ബിഗ് ടിക്കറ്റ് വേദിയില്‍ തിളങ്ങാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ബിഗ് ടിക്കറ്റ് ഡാന്‍സ് മത്സരത്തില്‍ പങ്കെടുത്ത് നിങ്ങളുടെ പ്രതിഭ തെളിയിക്കൂ. 30 സെക്കന്റ് വീഡിയോ ചിത്രീകരിച്ച് ബിഗ് ടിക്കറ്റിന്റെ ഫേസ്‍ബുക്ക്, അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പേജ് വഴി മെസേജ് ചെയ്യുകയാണ് വേണ്ടത്. ജെസ്സി മാറ്റഡോറിന്റെ ‘ബോംബാസ്റ്റിക്’ സോങിനൊപ്പമാണ് നിങ്ങള്‍ ഡാന്‍സ് ചെയ്യേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 10,000 ദിര്‍ഹം സമ്മാനം ലഭിക്കും. ഒപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ റിച്ചാര്‍ഡിനും ബുഷ്റക്കുമൊപ്പം നിങ്ങളുമുണ്ടാകും. വേദിയില്‍ നിങ്ങളുടെ പ്രകടനം കാഴ്‍ചവെയ്ക്കാനും അവസരം ലഭിക്കും.
ഫെബ്രുവരി മൂന്നിനാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ഡാന്‍സ് വീഡിയോകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ജനുവരി 23 ആണ്. ഒപ്പം ഒന്നരക്കോടി ദിര്‍ഹത്തിനായുള്ള ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ഭാഗ്യപരീക്ഷണത്തിനും ഇപ്പോള്‍ അവസരമുണ്ട്. 3,50,000 ദിര്‍ഹമാണ് ഈ നറുക്കെടുപ്പിലെ രണ്ടാം സമ്മാനം. മറ്റ് ആറ് ക്യാഷ് പ്രൈസുകളും ഒപ്പം ഡ്രീം കാര്‍ സീരിസിലെ വിജയിയെയും തെരഞ്ഞെടുക്കും. നിങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കാനായി www.bigticket.ae എന്ന വെബ്‍സൈറ്റോ, അബുദാബി, അല്‍ഐന്‍ അന്താരാഷ്‍ട്ര വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് കൌണ്ടറുകളോ സന്ദര്‍ശിക്കാം.
ഡാന്‍സ് ഓഫ് മത്സരത്തിന്റെ നിബന്ധനകള്‍
- ജനുവരി നാല് തിങ്കളാഴ്‍ച മുതല്‍ ഫെബ്രുവരി ഒന്ന് തിങ്കളാഴ്‍ച വരെയാണ് ഈ ബിഗ് ടിക്കറ്റ് ഡാന്‍സ് ഓഫ് മത്സരം നീണ്ടുനില്‍ക്കുക.
- ജനുവരി നാലിന് മത്സരം ഔദ്യോഗികമായി ആരംഭിച്ചു.
- ഡാന്‍സ് വീഡിയോകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ജനുവരി 25 ആണ്.
- ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന 10 മത്സരാര്‍ത്ഥികളുടെ പേരുകള്‍ വോട്ടുകള്‍ക്കായി ജനുവരി 25ന് പ്രഖ്യാപിക്കും
- വോട്ടുകള്‍ രേഖപ്പെടുത്താനുള്ള അവസാന തീയ്യതി ജനുവരി 30
- മികച്ച രണ്ട് ഡാന്‍സേഴ്‍സിന്റെ പേരുകള്‍ ജനുവരി 31ന് പ്രഖ്യാപിക്കും.
- വിജയികളെ ഫെബ്രുവരി മൂന്നിനായിരിക്കും പ്രഖ്യാപിക്കുക.
- ജെസ്സി മാറ്റഡോറിന്റെ ബോംബാസ്റ്റിക് സോങാണ് ഡാന്‍സിനായി ഉപയോഗിക്കേണ്ടത്. മിക്സ് ചെയ്യാന്‍ പാടില്ല. സോങ് യുട്യൂബ് ലിങ്ക് https://www.youtube.com/watch?v=9BNT88Ghous
- സ്വന്തം ഡാന്‍സ് പെര്‍ഫോമന്‍സിന്റെ വീഡിയോ മാത്രമേ അയക്കാന്‍ പാടുള്ളൂ.
- മറ്റൊരാളുടെ പെര്‍ഫോമന്‍സ് കോപ്പിയടിക്കുന്നത് സ്വീകാര്യമല്ല.
- ഡാന്‍സ് വീഡിയോയുടെ ദൈര്‍ഘ്യം 30 സെക്കന്റില്‍ കൂടാന്‍ പാടില്ല.