തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയ പ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷം. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.
നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിനിടെ ബഹളം വെച്ച പ്രതിപക്ഷത്തോട് സഹകരിക്കണമെന്ന് മൂന്ന് തവണ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കേള്‍ക്കാതെ സഭ ബഹിഷ്‌കരിച്ച പ്രതപക്ഷം സഭയ്ക്ക് പുറത്ത് നിന്ന് പ്രതിഷേധം നടത്തുകയാണ്.
ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരാണിതെന്നും ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണികിടക്കാതിരിക്കാന്‍ സര്‍ക്കാരിനായെന്നും നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ പറഞ്ഞു.