ഖാസിം സുലൈമാനി വധം; ഡൊണാള്‍ഡ് ട്രംപിന് അറസ്റ്റ് വാറണ്ട്

0
381

ബഗ്ദാദ്: ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട്. ഇറാഖിലെ ബഗ്ദാദ് ഇന്‍വസ്റ്റിഗേറ്റീവ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷ്യ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസിന്റെയും വധവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ചതാണ് ഈ കോടതി. തെളിയിക്കപ്പെട്ടാല്‍ മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ട്രംപിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

2020 ജനുവരി മൂന്നിന് യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദ് വിമാനത്താവളത്തിന് പുറത്തുവെച്ചാണ് ഖാസിം സുലൈമാനിയും അബു മഹ്ദി അല്‍ മുഹന്‍ദിസും അടക്കംഏഴ് പേര്‍ കൊല്ലപ്പെട്ടത്. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഖുദ്‌സ് സേനാ വിഭാഗം തലവനായിരുന്നു സുലൈമാനി.

ഖാസിം സുലൈമാനി വധം ഇറാഖ്-യുഎസ് നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here